വിപണി ഇടപെടല്‍; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

supplyco-kn-balagopal-vishu-ramsan

തിരുവനന്തപുരം : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു, റംസാന്‍ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.

Read Also: രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ നിലവില്‍ വന്നത് കേരളത്തില്‍; അര്‍ധ ജുഡീഷ്യറി അധികാരമുണ്ടാകുമെന്നും മന്ത്രി ബിന്ദു

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ സഹായമായി നല്‍കിയത്. ബജറ്റ് വിഹിതം 205 കോടി രൂപയായിരുന്നു. ഇതിനു പുറമെയാണ് 284 കോടി രൂപ അധികമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ബജറ്റിന് പുറമെ തുക ലഭ്യമാക്കിയിരുന്നു.

Read Also: ‘കേന്ദ്രം ഇൻസെന്റീവ് കൂട്ടേണ്ട, സംസ്ഥാനത്തിന്റെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം’; എസ് യു സി ഐ യുടെ ഈ നിലപാടിന് പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി വീണ ജോർജ്

205 കോടി രൂപയായിരുന്നു വകയിരുത്തല്‍. എന്നാൽ, 391 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News