ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ 117 മരണം

rain alert kerala latest

ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി 117 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവിധ ജില്ലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകുകയും വൈദ്യുതത്തൂണുകള്‍ തകര്‍ന്നു വീഴുകയും ചെയ്തു. 114 മൃഗങ്ങള്‍ ചാവുകയും ചെയ്തു. പ്രയാഗ് രാജിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 21 പേരാണ് മരിച്ചത്. ബദോഹി (18), മിര്‍സാപുര്‍ (15), ഫത്തേപുര്‍ (10), ഉന്നാവ്, ബദ്വാന്‍ (ആറുവീതം), പ്രതാപ്ഗഢ്, ബറേലി (നാലുവീതം), സീതാപൂര്‍, റായ്ബറേലി, ചന്ദൗലി, കാണ്‍പൂര്‍ ദേഹട്ട്, ഹാര്‍ദോയ്, സാംബാല്‍ (രണ്ടുവീതം), കൗസാബി, ഷാജഹാന്‍പൂര്‍, സോനബദ്ര, ലക്ഷ്മിപുര്‍ (ഒന്നുവീതം) എന്നിങ്ങനെയാണ് മരണനിരക്ക്. 100 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ് വീശിയത്.

Also read:കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായാണ് കാലാവസ്ഥ മാറിയത്. മഴക്കെടുതിയെത്തുടര്‍ന്ന് ഒട്ടേറെ റോഡുകളില്‍ ഗതാഗതതടസം നേരിട്ടു. മരങ്ങള്‍ വീണ് വാഹനങ്ങളും തകര്‍ന്നു. കെട്ടിടാവിഷ്ടങ്ങള്‍ നീക്കം ചെയ്താണ് മരിച്ചവരെ പുറത്തെടുത്തത്. മഴക്കെടുതി കാരണമുണ്ടായ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സാമ്പത്തിക സഹായം നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News