പത്തനംതിട്ടയിൽ വര്‍ഗീയ രാഷ്ട്രീയത്തോട് വിട പറഞ്ഞ് നൂറിലധികം യുവാക്കള്‍ ചെങ്കൊടി തണലിലേക്ക്

Pathanamthitta CPIM

പത്തനംതിട്ടയിൽ വർഗീയ രാഷ്ട്രീയത്തോട് വിട പറഞ്ഞു നൂറിലധികം യുവാക്കൾ ചെങ്കൊടി തണലിലേക്ക്. യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് സംഘപരിപാരിവാർ ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം വർ​ഗീയ വിരുദ്ധ ചേരിയിലേക്ക് അണിനിനിരന്നത്.

സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ പുതുതായി പാർടിയിലേക്കെത്തിയവരെ സ്വീകരിച്ചു.

Also Read: ‘പ്രിയങ്കാ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പ്’; കോൺഗ്രസ് തന്നെ നിരവധി തവണ വന്യജീവി നിയമം ഭേദഗതി ചെയ്തെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി

വർഗീയതയോട് വിട പറഞ്ഞ് സിപിഐ എമ്മിലെക്ക് എത്തയവരുടെ കൂട്ടത്തിൽ ബിജെപിയുടെ മുൻ ഐടി സെൽ ജില്ല കൺവീനർ വിഷ്ണുദാസും ഉൾപ്പെടുന്നുണ്ട്.

Also Read: ‘കൗമാരക്കാരില്‍ ക്രിമിനല്‍ വാസന വളരുന്നത് അപകട ലക്ഷണം’; സ്‌കൂള്‍ ബസില്‍ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം ആശങ്കാജനകമെന്ന് ഡിവൈഎഫ്ഐ

പുതുതായി പാർടിയിലേക്ക് എത്തിയ യുവാക്കളെ സ്വീകരിക്കുന്ന യോഗത്തിൽ സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News