അഹമ്മദാബാദിലും സൂറത്തിലും റെയ്ഡ്: 1000ലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തെന്ന് ഗുജറാത്ത് പൊലീസ്

രാജ്യത്ത് ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി. അഹമ്മദാബാദിലും സൂറത്തിലും നടന്ന റെയ്ഡുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിലധികം ബംഗ്ലാദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.

അഹമ്മദാബാദില്‍ നിന്ന് 890 ബംഗ്ലാദേശികളെയും സൂറത്തില്‍ നിന്ന് 134 പേരെയുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരുടെ പൗരത്വം സ്ഥിരീകരിക്കുകയാണെന്നും പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) വികാസ് സഹായ് പറഞ്ഞു.

Also Read : ‘സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ ഇന്ത്യയുടെ രക്തം ഒഴുകും’; ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി

കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരുമായും അതിര്‍ത്തി സുരക്ഷാ സേനയുമായും (ബിഎസ്എഫ്) ഏകോപിപ്പിച്ച് എത്രയും വേഗം നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ താമസിക്കുന്ന ബംഗ്ലാദേശികള്‍ സ്വന്തം ഇഷ്ടപ്രകാരം പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഹര്‍ഷ് സംഘവി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News