ഇങ്ങനെയും ജന്മദിനം ആഘോഷിക്കുമോ? ; 102 കാരിയുടെ ജന്മദിനാഘോഷം വൈറൽ

ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ മാനെറ്റ് ബെയ്‌ലിയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത തരത്തിലുള്ള ഒരു പിറന്നാൾ ആഘോഷമാണ് 102 കാരിയായ മാനെറ്റ് ബെയ്‌ലി നടത്തിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പിറന്നാൾ ആഘോഷത്തിലൂടെ ചരിത്രം തന്നെ സൃഷ്ടിച്ചു സഫോക്കിൽ നിന്നുള്ള സൈനിക വിദഗ്ധയായ മാനെറ്റ് ബെയ്‌ലി. ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ എന്ന റെക്കോർഡ് ആണ് മാനെറ്റ് ബെയ്‌ലി തന്റെ പിറന്നാൾ ആഘോഷത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.

ALSO READ : 33,400 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ധനികനായ ചലച്ചിത്രകാരനാരെന്ന് അറിയണോ? സമ്പത്തിൽ ഷാരൂഖ് ഖാനെ പോലും കടത്തിവെട്ടിയ ആ സിനിമാക്കാരൻ മറ്റാരുമല്ല, ദാ ഇദ്ദേഹമാണ്..

രണ്ടാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലെ വിമൻസ് റോയൽ നേവൽ സർവീസിൽ സേവനം അനുഷ്ടിച്ച വ്യക്തി ആണ് മാനെറ്റ് ബെയ്‌ലി. അതുകൊണ്ട് തന്നെ ഇപ്പോൾ നടത്തിയ ഈ സ്കൈ ഡൈവിംഗ്, മുത്തശ്ശിയെ സംബന്ധിച്ച് ഒരു വെല്ലുവിളിയേ അല്ല. മാത്രമല്ല ഇതിനു മുൻപും ഇത്തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആൾ കൂടിയാണ് മാനെറ്റ്. തന്റെ നൂറാം ജന്മദിനത്തിന് 130 മൈൽ വേഗതയിൽ ഫെരാരി കാർ ഓടിച്ചു കൊണ്ടായിരുന്നു അമ്മൂമ്മ ഇതിന് മുൻപ് വാർത്തകളിൽ ഇടം പിടിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് മാനെറ്റ് ഇപ്പോൾ ഈ സ്കൈ ഡൈവിംഗ് നടത്തിയത്. ഏകദേശം 7000 അടി ഉയരത്തിൽ നിന്നാണ് ബെയ്‌ലി ആകാശത്തിൽ നിന്നും താഴേക്കു ചാടിയത്. ആർമിയിലെ സേവനം അവസാനിച്ചതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാനെറ്റ് ബെയ്‌ലി തന്റെ ജീവിതം മാറ്റിവെച്ചത്. ഇപ്പോൾ നടത്തിയ ഈ പ്രകടനത്തിലൂടെ നാട്ടിൽ തന്നെയുള്ള മൂന്ന് പ്രാദേശിക സ്ഥാപനങ്ങൾക്ക് വേണ്ടി 10,000 പൗണ്ടിലധികം സ്വരൂപിക്കാനും മാനെറ്റ് ബെയ്‌ലിയ്ക്ക് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News