ദേശീയ ആരോഗ്യ ദൗത്യം കൈവിട്ടു; പ്രതിസന്ധിയിലായി 108 കനിവ് ആംബുലൻസ് ഡ്രൈവർമാർ

ദേശീയ ആരോഗ്യദൗത്യത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി 108 കനിവ് ആംബുലൻസ് ഡ്രൈവർമാർ. 80 കോടി രൂപയിലേറെ തുകയാണ് പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ളത്. എൻഎച്എമ്മിൽ നിന്നുള്ള തുക കുടിശ്ശികയായാൽ അത് പദ്ധതിയെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. സംസ്ഥാന സർക്കാരിൻ്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം.

Also Read: വാഹനാപകടത്തിൽ അമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം ആലപ്പുഴ മണ്ണഞ്ചേരിയിൽ

കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സംസ്ഥാന സർകാർ വിഹിതം കൃത്യമായി ലഭിച്ചെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ലഭിക്കാനുള്ള 15 കോടിയിലേറെ രൂപ പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ലഭിച്ചിരുന്നില്ല. നടപ്പ് സാമ്പത്തിക വർഷത്തിലും ഇതെ സ്ഥിതിയാണ്. ഫണ്ട് അപര്യാപ്തത കാരണം കഴിഞ്ഞ മാസവും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം ലഭിക്കാൻ വൈകിയിരുന്നു.

Also Read: ട്രയൽ റണ്ണിനായി സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം

കുടിശിക തുക ലഭിച്ചില്ല എങ്കിൽ ജൂൺ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിൽ ആണ് കരാർ കമ്പനി എന്ന് ജീവനക്കാർ ആരോപിക്കുന്നു. 50 കോടിയിലേറെ രൂപയാണ് ഓരോ സാമ്പത്തിക വർഷവും എൻഎച്എം കേരള മെഡിക്കൽ സർവീസസ് കോർപറേഷന് നൽകുന്ന വിഹിതം. എൻഎച്എമ്മിൽ നിന്നുള്ള തുക കുടിശ്ശികയായാൽ അത് പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News