
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ 11 പന്ത് നീണ്ട ഓവർ കൗതുകം സൃഷ്ടിച്ചു. തുടർന്ന് കടുത്ത നിരാശയിലായ താരത്തെ പരിശീലകൻ കുമാർ സങ്കക്കാര സമാധാനിപ്പിച്ചതും ശ്രദ്ധേയമായി. കളിയിലെ തന്റെ ആദ്യ ഓവറിൽ ആണ് നോ ബോളുകളും വൈഡുകളും അടക്കം തരാം പതിനൊന്ന് പന്തുകൾ എറിഞ്ഞത്.
ഓവറിൽ 18 റൺസ് വഴങ്ങിയതോടെ താരം ക്ഷുഭിതനായും നിരാശനുമായി തീർന്നു. ഇതിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കൂടിയായ കുമാർ സംഗക്കാര നേരിട്ട് ഇടപെട്ട് ആർച്ചറെ ശാന്തനാക്കാൻ ശ്രമിച്ചു.താരത്തോട് സംസാരിച്ച് ആത്മവിശ്വാസം നൽകുന്ന സംഗക്കാരയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Also Read: ഗില്ലും സുദർശനും തകർത്താടി; ഐപിഎല്ലിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ
മത്സരത്തിൽ ഓപ്പണർമാരായ നായകൻ ശുഭമൻ ഗില്ലിന്റെയും സായി സുദർശന്റെയും അർധസെഞ്ചുറികളുടെ മികവിൽ 229 റൺസ് എന്ന കൂറ്റൻ സ്കോർ ആണ് ഉയർത്തിയത്.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

