തിരുവനന്തപുരത്ത് 11കാരി തൂങ്ങിമരിച്ച നിലയിൽ; സഹോദരിയോടൊപ്പം കളിക്കുന്നതിനിടെയെന്ന് നിഗമനം

suicide

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ. ശ്രീകാര്യം പൗഡികോണത്ത് ആണ് സംഭവം. ജനലിൽ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. പൗഡികോണം സുഭാഷ് നഗറില്‍ ആണ് സംഭവം. ആരാധിക എന്ന കുട്ടിയാണ് മരിച്ചത്.

ഇളയ കുട്ടി അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്നു അയല്‍ക്കാരാണ് റിബണ്‍ മുറിച്ച് പതിനൊന്ന് വയസുകാരിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകം എന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

Read Also: ന്യൂ ദില്ലി റെയിൽവേ സ്റ്റേഷൻ അപകടത്തിൽ മരിച്ച അഞ്ച് പേരുടെ പോസ്റ്റ്‌മോർട്ടം പുറത്ത്; മരിച്ചത് ശ്വാസം മുട്ടി

ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ, വിതുരയില്‍ റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം. ചായം സ്വദേശി പ്രകാശ് ( 44 ) ആണ് ഷോക്കേറ്റ് മരിച്ചത്.

Key words: Trivandrum, Sreekaryam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News