
പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസ്സുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശിയായ വിനോദിന്റെ മകൻ സഞ്ജയ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന സമയത്താണ് വീടിന്റെ മേൽക്കൂരയടക്കം ഇടിഞ്ഞുവീണത്. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.
കാലപ്പഴക്കം കാരണം ചോർച്ചയുണ്ടായിരുന്ന വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൻ കെട്ടി സംരക്ഷിച്ചിരിക്കുകയായിരുന്നു. മൺകട്ട ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ ചുമരുകൾ നേരത്തെ തന്നെ വിണ്ടുകീറിയ നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉറക്കത്തിനിടയിലുണ്ടായ അപകടത്തിൽ നിന്ന് കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
English Summary: A 12-year-old boy, Sanjay, was injured after his house collapsed at Kottavattam in Punalur around 3 a.m. The roof caved in while he was asleep with his parents and sibling. The family was inside the house when the incident occurred.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

