
ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് 16കാരന് ദാരുണാന്ത്യം
ഇടുക്കി പനംകൂട്ടിക്ക് സമീപം പെരിയാറിൽ വിദ്യാർഥി വെള്ളക്കെട്ടിൽ വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എഡ്വിൻ എന്ന 16കാരനാണ് മരിച്ചത്. മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമെത്തിയ കുട്ടി കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
പിന്നാലെ വിവരമറിഞ്ഞ് ഫയർഫോഴ്സും വെള്ളത്തൂവൽ പൊലീസും സ്ഥലത്തെത്തി, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
A 12-year-old girl died after being struck by lightning in Uravappara, Idukki.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


