മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് മരണം; 25 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്.

പൂനെയിലെ പിമ്പിള്‍ ഗുരവില്‍ നിന്ന് ഗോര്‍ഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. സംഭവം നടക്കുമ്പോള്‍ ബസില്‍ 41പേരായിരുന്നു ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് റായ്ഗഡ് എസ്.പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News