അപൂർവ രക്ത അണുബാധ; യു.എസിൽ 14-കാരൻ മരിച്ചു

യു.എസിൽ അപൂർവയിനം ബാക്ടീരിയയിൽ നിന്നും അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം. അമേരിക്കയിലെ സൗത്ത് കരോലിന സ്വദേശി വില്യം ഹാൻഡ്(14) നാണ് ദാരുണാന്ത്യം സംഭവിച്ചത്. ജൂൺ എട്ടിനായിരുന്നു സംഭവം. വില്യം എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഈ സംഭവത്തിന് പിന്നാലെ യു എസിൽ പ്രദേശവാസികൾക്ക് രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

Also read: ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: പ്രത്യേക ക്യാമ്പയിന്‍റെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

വില്യമ്മിന് ജൂൺ എട്ടിന് പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ കുട്ടിയുടെ ആരോഗ്യം മോശമാവുകയായിരുന്നു എന്നും കാര്യങ്ങൾ അതിവേഗമാണ് വഷളായതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Also read: ഈ അഞ്ച് ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടോ? നിങ്ങൾക്ക് ഹൃദ്രോ​ഗത്തിന് സാധ്യത

മെനിൻജോകോക്കീമിയ(meningococcemia) എന്നും മെനിൻജോകോക്കൽ സെപ്റ്റിസീമിയ(meningococcal septicemia) എന്നും അറിയപ്പെടുന്ന വളരെ അപൂർമായ രക്ത അണുബാധ വില്ല്യമിന് ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് കാരണമാകുന്നത് നെയിസ്സീരിയ മെനിൻജിറ്റിഡിസ്(Neisseria meningitidis) എന്ന ബാക്ടീരിയയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News