‘വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കുതറിയോടി രക്ഷപ്പെട്ടു’; 15കാരി ‘മെനഞ്ഞ കഥ’യുടെ ചുരുളഴിഞ്ഞപ്പോള്‍

കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പതിനഞ്ചുകാരിയുടെ വ്യാജപരാതി പൊലീസുകാരേയും നാട്ടുകാരേയും കുഴക്കി. കണ്ണൂരിലാണ് സംഭവം നടന്നത്.വീട്ടില്‍ നിന്ന് സ്‌കൂലിലേക്കുള്ള യാത്രയ്ക്കിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കുതറിയോടി അടുത്തുള്ള കടയുടെ ചുമരിന് സമീപം ഒളിച്ചതോടെ രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പെണ്‍കുട്ടി മെനഞ്ഞ കഥയായിരുന്നു അതെന്ന് വ്യക്തമായി.

Also read- മണിപ്പൂർ അശാന്തം; ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ബസ് കയറാനായി കനാല്‍ റോഡിലൂടെ നടന്നുവരുമ്പോള്‍ കറുപ്പ് നിറമുള്ള വാന്‍ പെട്ടെന്ന് മുന്നില്‍ നിര്‍ത്തുകയും മുഖംമൂടി ധരിച്ച നാലുപേര്‍ പിറകുവശത്തുള്ള വാതില്‍ തുറന്ന് വാനിലേക്ക് കയറ്റാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. രക്ഷിതാക്കള്‍ ബഹളംവെച്ച് കുട്ടിയെയും കൂട്ടി സംഭവസ്ഥലത്തെത്തി. സ്ഥലത്തെത്തിയ എ.കെ. ഓട്ടോ സെന്റര്‍ ഉടമ എ.കെ. ബിജു പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.  പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് എത്തിച്ച് മൊഴി രേഖപ്പെടുത്തി. പോലീസ് ജില്ലയൊട്ടുക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

Also read- ‘നൂറ് കുടുംബങ്ങളുണ്ടായിരുന്നു, അവശേഷിക്കുന്നത് 15 കുടുംബങ്ങള്‍ മാത്രം’; ഗുരുഗ്രാമില്‍ കുടിയേറിയവര്‍ കഴിയുന്നത് ഭയപ്പെട്ട്

സംഭവം നടന്നെന്ന് പറയുന്ന കനാല്‍ റോഡിലെ യൂണിറ്റി സെന്ററിന് മുന്നിലുള്ള സി.സി.ടി.വി. ദൃശ്യം പൊലീസ് വിശദമായി പരിശോധിച്ചു. രാവിലെ 8.30 മുതല്‍ 11 വരെയുള്ള സമയങ്ങളില്‍ പെണ്‍കുട്ടി മൊഴിനല്‍കിയ പ്രകാരം കറുത്ത വാന്‍ അതുവഴി കടന്നുപോയിട്ടില്ലെന്ന് വ്യക്തമായി. കുട്ടിയുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടായിരുന്നു. മൂന്നുതവണ മൊഴിമാറ്റിപ്പറഞ്ഞു. നഗരത്തിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് അധ്യാപികയുടെ മൊഴിയും രേഖപ്പെടുത്തി. ചില സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടി വിരുദ്ധമായി പെരുമാറാറുണ്ടെന്ന് അധ്യാപികയും മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News