
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം അടുത്തിടെ മൊബൈൽ റീചാർജിങ് നിരക്കുകൾ കുത്തനെ കൂട്ടിയത് മൊബൈൽ ഉപഭോക്താക്കളെ വലിയ ബുദ്ധിമുട്ടിലേക്കാണ് തള്ളിവിട്ടത് . ഈ സമയമാണ് പൊതുമേഖല ടെലികോം കമ്പനിയായ ബി എസ്എൻ എൽ മിതമായ നിരക്കിൽ പുതുക്കിയ റീചാർജിങ് പ്ലാനുകളുമായെത്തുന്നത്. 400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാനുകളാണ് ബി എസ് എൻ എൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക . ഇതുമൂലം ഏകദേശം അഞ്ച് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടിൽ നിന്ന് നിങ്ങൾക്ക് മോചനം നേടാം. ഈ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റയും ഉപയോഗിക്കാം . ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജിബി ഡേറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും.കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ സിം 150 ദിവസം ആക്ടീവായി തുടരും. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here