
ബ്രിട്ടീഷ് ഭരണകാലത്ത് പട്ടൗഡി നാട്ടുരാജ്യത്തെ അവസാനമായി ഭരിച്ചിരുന്ന നവാബിൻ്റെ ചെറുമകൻ സെയ്ഫ് അലി ഖാൻ്റെ ഉടമസ്ഥതയിലുള്ള 15000 കോടിയുടെ സ്വത്തുവകകൾ നഷ്‌ടപ്പെട്ടേക്കും.പ്രസ്തുത വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്‌ഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.
1968ലെ ശത്രു സ്വത്ത് നിയമം അനുസരിച്ച് അദ്ദേഹത്തിൻ്റെ പൂർവ്വിക സ്വത്തുക്കൾ കേന്ദ്രം ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.നിയമം അനുസരിച്ച്, 1947-ലെ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ ഇന്ത്യൻ സർക്കാരിന് അവകാശവാദം ഉന്നയിക്കാം.
ALSO READ; ജീവൻ രക്ഷിച്ചയാളെ നേരിട്ട് കാണാൻ സെയ്ഫെത്തി
ഹരിയാനയിലെ ഗുഡ്ഗാവിൽ സ്ഥിതി ചെയ്യുന്ന പട്ടൗഡി കൊട്ടാരം 10 ഏക്കറിൽ പരന്നുകിടക്കുന്നു, ഏകദേശം 150 മുറികൾ ഉൾക്കൊള്ളുന്നു. ഈ പൈതൃക സ്വത്തിൻ്റെ മൂല്യം മാത്രം ഏകദേശം 800 കോടി രൂപയാണ്.
ഭോപ്പാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. സെയ്‌ഫിന്റെ മാതാവിന്റെ മൂത്ത സഹോദരിയായ ആബിദ പാകിസ്ഥാൻ പൗരത്വം നേടിയെങ്കിലും സെയ്‌ഫിന്റെ മാതാവ് വഴി പട്ടൗഡി കുടുംബത്തിലേക്ക് ഈ സ്വത്തുക്കൾ എത്തി. എന്നാൽ വിഭജനം നടന്നതോടെ പാകിസ്ഥാൻ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here