
ഇടുക്കി പനംകൂട്ടിക്ക് സമീപം പെരിയാറിൽ പതിനാറുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എഡ്വിൻ ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് എഡ്വിൻ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെ വിവരമറിഞ്ഞ് ഫയർഫോഴ്സും വെള്ളത്തൂവൽ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

