സ്റ്റാബോക്ക് പതിനാറാമത് എൻ എസ്‌ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

cricket

സ്റ്റാബോക്ക് പതിനാറാമത് എൻ എസ്‌ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് തിരുവനന്തപുരത്ത് തുടക്കമായി. എസ്‌ എ പി പേരൂർക്കട കമാന്റന്റ് ഷഹൻഷ ഐ പി എസ്‌ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എസ്ബിഐയുടെ 6 മൊഡ്യൂളുകളിൽ നിന്നായി 8 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

Also read: കെ സി എ പിങ്ക് ടൂര്‍ണമെന്റില്‍ ആംബറിനും പേള്‍സിനും വിജയം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിളിന്റെ കൾച്ചറൽ വിഭാഗമായ സ്റ്റാബോക്ക് കേരള സർക്കിളിലെ ഓഫീസർമാരെ പങ്കെടുപ്പിച്ചാണ് ടൂർണമെന്റ് നടത്തുന്നത്. തിരുവനന്തപുരം പേരൂർക്കട എസ്‌ എ പി ഗ്രൗണ്ടിൽ നടക്കുന്ന 16ാമത് എൻ എസ്‌ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ഷഹൻഷ ഐ പി എസ്‌ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറച്ച്, വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുക എന്ന ഉദ്ദേശത്തിലാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ആവേശം നിറഞ്ഞ പോരാട്ടമാണ് ഓരോ മാച്ചിലും ഓഫീസർമാർ കാഴ്ചവച്ചത്. കേരളത്തിലെ എസ്ബിഐയുടെ 6 മൊഡ്യൂളുകളിൽ നിന്നായി 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News