
തിരുവനന്തപുരത്ത് സംഘർഷത്തിൽ 17 കാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അജിത്, കാർത്തിക് എന്നിവരെയാണ് നരുവാമൂട് പൊലീസ് പിടികൂടിയത്. ഇരുവരും ചേർന്നാണ് ഗുരുതരമായി പരുക്കേറ്റ ശിവസൂര്യയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കേറ്റ നിലയിലാണ് യുവാവിനെ ഇവർ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്ഥിതി വഷളായതിനാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചു.
അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
A 17-year-old boy, Shivasurya from Peringamala, was killed in a violent clash in Thiruvananthapuram. Police have taken two of his friends, Ajith and Karthik, into custody. Authorities are investigating the incident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

