
എറണാകുളം പിറവത്ത് നിന്ന് പതിനേവുകാരനെ കാണാതായതായി പരാതി.
ഓണക്കൂർ സ്വദേശികളായ രഘു ശ്രീജ ദമ്പതികളുടെ മകൻ അർജുൻ രഘുവിനെയാണ് കാണാതായത്. സ്കൂൾ വിട്ട ശേഷം വീട്ടിലെത്തിയില്ലെന്ന് കാണിച്ചാണ് രക്ഷിതാക്കൾ പരാതി നൽകിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മണര്‍കാടാണ് സംഭവം. മണർകാട് ബാറിൻ്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ശങ്കരശ്ശേരി സ്വദേശി എം.വി മഹേഷാണ് മരിച്ചത്.അസ്വഭാവിക മരണത്തിന് മണർകാട് പൊലീസ് കേസെടുത്തു. മഹേഷ് ബാറിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് നിഗമനം. മൃതദ്ദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയത്ത് കാർ ഷോറൂമിലെ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു മഹേഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

