അറസ്റ്റ് ചെയ്യപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം: മത്സ്യത്തൊഴിലാളി നേതാവ് ജെസു രാജ

18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ് നടന്നത്. വടക്കുകിഴക്കൻ മാന്നാൽ തീരത്തു നിന്നാണ് 18 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

ജനുവരി 16-ന് അതായത് പൊങ്കലിന് പിറ്റേന്ന് മത്സ്യബന്ധനത്തിനായി നാനൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ പോയതായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ശ്രീലങ്കൻ നാവികസേനയുടെ നിരീക്ഷണ സംഘം ഇവരെ പിടികൂടുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം 18 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും അവരുടെ ബോട്ടുകൾ കണ്ടുകെട്ടുകയും ചെയ്തു. ദ്വീപ് രാഷ്ട്രത്തിലെ നാവിക തുറമുഖത്തേക്കാണ് ഇവരെ കൊണ്ടുപോയത്.

ALSO READ: സമുദ്രാതിർത്തി ലംഘിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് മത്സ്യത്തൊഴിലാളി നേതാവ് ജെസു രാജ പറഞ്ഞു. “ഞങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു… ദിവസവും കടലിൽ പോകുന്നതും തിരിച്ചുവരുന്നതും ഞങ്ങൾക്ക് ജനനവും മരണവും പോലെയാണ്. ഞങ്ങളുടെ കുടുംബങ്ങൾ വളരെ വിഷാദത്തിലാണ്, പാക്ക് ഉൾക്കടലിൽ മത്സ്യബന്ധനം സുരക്ഷിതമല്ലെന്ന് പലർക്കും തോന്നുന്നു,” അദ്ദേഹം അവകാശപ്പെടുകയും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: കരിമരുന്നുമായി അയോധ്യയിലേക്ക് പോയ ട്രക്കിന് തീപിടിച്ചു; വീഡിയോ

2024 മത്സ്യത്തൊഴിലാളികൾക്ക് ശുഭകരമായിട്ടല്ല ആരംഭിച്ചതെന്നും രാജ പറഞ്ഞു. ശ്രീലങ്കയിലെ നാവിക സേന അധികൃതർ നാഗപട്ടണം, പുതുക്കോട്ട എന്നിവിടങ്ങളിൽ നിന്നും പാമ്പനിൽ നിന്നും രണ്ടാഴ്ചയ്ക്കുള്ളിൽ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ താൽപര്യം മുൻനിർത്തി ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ തന്ത്രം; പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പരിഗണനയില്‍

2018നും 2023നും ഇടയിലും തമിഴ്‌നാട്ടിലെ വിവിധ തീരദേശ ജില്ലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ 150ഓളം യന്ത്രവത്കൃത ബോട്ടുകൾ ശ്രീലങ്കൻ സർക്കാർ പിടിച്ചെടുത്തിരുന്നു. “ബോട്ടുകൾ തിരികെ ലഭിക്കാത്തപ്പോൾ, അത് ഞങ്ങളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്നു. ഓരോ ബോട്ടിനും ഏകദേശം 25 മുതൽ 40 ലക്ഷം രൂപ വരെ ചിലവ് വരും,” എന്നും ജെസു രാജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News