വാടക കെട്ടിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 18% നികുതി; പ്രതിഷേധവുമായി വ്യാപാരികള്‍

വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മേല്‍ 18% നികുതി അടിച്ചേല്‍പ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനത്തിനെതിരെ കൊച്ചിയില്‍ വ്യാപാരികളുടെ പ്രതിഷേധം.വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പള്ളിയിലെ ജി എസ് ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ALSO READ: ‘കൊച്ചു രാജകുമാര’നെ വേണോ? അതിപ്രശസ്തമായ കൃതിയുടെ കയ്യെഴുത്ത്‌ പ്രതി വിൽപ്പനയ്ക്ക്‌

തുടര്‍ന്നു നടന്ന ധര്‍ണ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ എസ് അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിന്‍ ജോണ്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍, സംസ്ഥാന വൈസ് പ്രസിഡന്‍ഖ് സി കെ ജലീല്‍, ടി എം അബ്ദുല്‍ വാഹിദ്, പി എ നാദിര്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News