പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരി പുഴയിൽ ചാടിയതായി സംശയം

perumbavoor

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരി പുഴയിൽ ചാടിയതായി സംശയം. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്.
മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിവരികയാണ്.

എന്നാൽ പുഴയിൽ വെള്ളവും ഒഴുക്കും കൂടുതലായതിനാൽ തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ശനിയാഴ്ചയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്.

ALSO READ: സ്വരാജ് ക്ലീൻ ഇമേജുള്ള നേതാവ്, ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റും: മുഖ്യമന്ത്രി

പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം നടത്തിവരവേയാണ് ഞായറാഴ്ച രാവിലെ കുട്ടി പുഴയിലേക്ക് എടുത്തു ചാടുന്നത് കണ്ടതായി നാട്ടുകാരിൽ ഒരാൾ പറയുന്നത്. തുടർന്നാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്

ENGLISH NEWS SUMMARY: An 18-year-old girl is suspected to have jumped into the river in Manjapetty, Perumbavoor. The missing person is Suma, the daughter of Mani of Manjapetty Plavida Parambil.
The fire force is conducting a search following information that she may have jumped into the Periyar from the Marampilly bridge.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News