മൊബൈൽ ഫോണിനെ ചൊല്ലി വാക്കുതർക്കം; രാജസ്ഥാനിൽ 18കാരനെ കൊലപ്പെടുത്തി

death

രാജസ്ഥാനിൽ മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിന് പിന്നാലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മങ്കുഷ് മീനയെ ആണ് (18) ഒരു കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ ക‍ഴിഞ്ഞ ദിവസമാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലി വാക്കുതർക്കമുണ്ടായതിന് പിന്നാലെ മങ്കുഷിനെ കുറച്ചുപേർ ചേർന്ന് വാഹനത്തിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

മാതാപിതാക്കള്‍ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ മങ്കുഷും സഹോദരിയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ മങ്കുഷിനുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് മനസിലാക്കി.

ALSO READ: ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ

തിരച്ചിലിനിടെ സെലു ക്രോസ് റോഡിൽ മൃതദേഹമുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം മങ്കുഷിൻ്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രതികള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News