
ആലുവയിൽ വൻ ഹെറോയിൻ വേട്ട. ഇതര സംസ്ഥാനക്കാരിയായ യുവതിയിൽ നിന്നും 180 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശിനി വയസുള്ള ഖദീജ ബീഗത്തെയാണ് (18) എറണാകുളം റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ആസാമിൽ നിന്നും തീവണ്ടി മാർഗം കൊണ്ടുവന്ന ഹെറോയിൻ ഓട്ടോയിൽ നെടുമ്പാശേരിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പറവൂർ കവലയിൽ വച്ചാണ് ഇവർ പോലീസ് പിടിയിലായത്. ബാഗിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അതിനു മുകളിൽ വസ്ത്രങ്ങൾ നിറച്ച നിലയിലായിരുന്നു.
ALSO READ: കോഴിക്കോട് എംഡിഎംഎ കേസ്; ഒരു സ്ത്രീ കൂടി പിടിയിൽ
അതേസമയം കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എം ഡി എം എ യുമായി പിടികൂടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി പിടിയിലായി. നീലേശ്വരം, മാങ്ങാപൊയിൽ സ്വദേശിനി ഖദീജയെ (40)യാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 2 ന് മുക്കം മുണ്ടുപാറ സ്വദേശി മുഹമ്മദ് ഹനീഫയെ 517 ഗ്രാം എം ഡി എം എയുമായി മുക്കം, അഗസ്ത്യ മൂഴിയിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടുകയും തുടർന്ന് അന്ന് തന്നെ ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടിൽ നിന്നും 2.306 കിലോഗ്രാം എം ഡി എം എ യും പിടികൂടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

