കഴിഞ്ഞ വർഷം കുവൈത്തിൽ തീപിടിത്തങ്ങളിലും ഗതാഗതാപകടങ്ങളിലും സംഭവിച്ചത് 180 മരണങ്ങൾ: കുവൈത്ത് ഫയർ ഫോഴ്‌സ്

Kuwait Fire Accident Death Toll

2024-ൽ കുവൈത്തിൽ തീപിടിത്തങ്ങളിലും ഗതാഗതാപകടങ്ങളിലും ആകെ 180 മരണങ്ങൾ സംഭവിച്ചതായി കുവൈത്ത് ഫയർ ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. നിലവിലെ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

വേനൽക്കാലത്ത് ഉയർന്ന താപനില, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം, തീപിടിക്കുന്ന വസ്തുക്കളുടെ അപകടകരമായ സംഭരണം എന്നിവയാണ് തീപിടിത്തങ്ങൾക്ക് പ്രധാന കാരണങ്ങളായതെന്ന് അൽ ഗരീബ് വിശദീകരിച്ചു. വീടുകൾ, വാഹനങ്ങൾ, ഗോഡൗണുകൾ, കൃഷിയിടങ്ങൾ, മാലിന്യകൂമ്പാരങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.

Also Read: ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദഗ്ധരുടെ പട്ടിക പുറത്ത്; ആദ്യ നാലിൽ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ വി നന്ദകുമാർ

ഫയർഫോഴ്‌സ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി മുഴുവൻ സജ്ജമാണെന്നും, ഉപകരണങ്ങളും യന്ത്രസാമഗ്രികളും ആധുനികമാക്കാനുള്ള നടപടികൾ തുടർന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തങ്ങൾ തടയുന്നതിന് സാമൂഹികരംഗത്തെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമാക്കി ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News