
ഐ പി എൽ ൽ കന്നി കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ . പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കന്നി കിരീടം സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചാബിനെ വീഴ്ത്തിയാണ് ആർ സി ബി കിരീടം നേടിയത്. ഇതിന് മുൻപ് മൂന്ന് തവണ ആർ സി ബി ഫൈനലിൽ എത്തിയെങ്കിലും കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ പഞ്ചാബിനെ 6 റൺസിനാണ് തോൽപ്പിച്ചത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ക്രുണാൽ പാണ്ഡ്യയും ഹേസല്‍വുഡും അടക്കമുള്ള ബോളർമാരുടെ നിശ്ചയദാർഢ്യമാണ് ബംഗളൂരുവിന് കന്നിക്കിരീടം സമ്മാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

