
അമേരിക്കയിൽ ഇന്ത്യൻ വംശജൻ മാതാപിതാക്കളേയും മുത്തശ്ശിയേയും വെടിവെച്ചു കൊന്നു. ഗൗരവ് ചോപ്ര എന്ന പത്തൊമ്പതുകാരനാണ് സ്വന്തം മാതാപിതക്കളെ വെടിവെച്ചു കൊന്നത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് ചോപ്ര എന്ന പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ ഗൗരവ് ചോപ്രയുടെ പിതാവ് സ്വീര റാം (56), അമ്മ കമലേഷ് റാണി (46), മുത്തശി മിന്ദർ കൗർ (73) എന്നിവരാണ് കൊല്ലപ്പെട്ടത്.
സഹോദരന് നേരെയും വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ സഹോദരനും പരുക്കേറ്റിരുന്നു. സംഭവത്തിന് ശേഷം സഹോദരനാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയപ്പോൾ ആക്രമണത്തിൽ അമ്മയും മുത്തശ്ശിയും മരിച്ചു കിടക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമിയെ പൊലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു.
Also read: ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ് ; 17കാരൻ അറസ്റ്റിൽ
അമിത വേഗത്തിൽ സഞ്ചരിച്ച കാറിടിച്ച് രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച തോക്കും കണ്ടെത്തിയിട്ടുണ്ട്. ടെക്സസ് റിയോ ഗ്രാൻഡെ വാലി സർവകലാശാലയിലെ വിദ്യാർഥിയാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

