യുഎസിലെ പള്ളിയില്‍ വെടിവെയ്പ്പ്; അക്രമിയായ 35കാരിയെ വെടിവെച്ച് കൊന്ന് പൊലീസ്

അമേരിക്കയിലെ ഹ്യൂസ്റ്റണിലുള്ള ലേക്ക് വുഡ് ചര്‍ച്ചില്‍ 35കാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമിയെ വെടിവെച്ച് കൊന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണ്. പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ:  തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു; ആക്രമണത്തില്‍ പാപ്പാന് പരിക്ക്

എന്തിനാണ് യുവതി വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ക്കൊപ്പമൊരു കുട്ടിയുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ ഈ കുട്ടിയാണ്. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്താണ് യുവതി റൈഫിളുമായി പള്ളിയിലെത്തിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ: ഓപ്പറേഷന് വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞു, പക്ഷെ ഷൂട്ട് കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അദ്ദേഹം പോയി: മമ്മൂട്ടി

തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ ബാഗും വാഹനവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം തുടരുകയാണ്. 45000ത്തോളം പേര്‍ ദിവസേന പ്രാര്‍ത്ഥനക്കെത്തുന്ന മെഗാ ചര്‍ച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയാണ് ലേക്ക് വുഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here