കോഴിക്കോട് നടക്കാവ് 2.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കോഴിക്കോട് നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് അടുത്ത് വച്ചു 2.5kg കഞ്ചാവുമായി 2 പേർ പിടിയിലായി.

പട്രോളിംഗിങ്ങിനിടെ നടക്കാവ് പോലീസ് ആണ് പിടിച്ചത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, കൽക്കത്ത സ്വദേശി സൗരവ് സിത്താർ എന്നിവരാണ് പിടിയിലായത്.

ALSO READ: സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊലപാതകം; ഫരീദാബാദിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലം – കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ വെച്ച് 21.200 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് ചാക്കിൽ കെട്ടി സൂക്ഷിച്ചു വെച്ചതിന് ഒഡിഷ സ്വദേശികളായ മധു സ്വൈൻ, സിലു സേദി എന്നിവരെ ആണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നതായറിഞ്ഞ് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടാനായത്. ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു. പ്രതികളെ റിമന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News