വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു; അപകടം മഹാരാഷ്ട്രയിൽ

death

മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായി. മുംബയിൽ തിങ്കളാഴ്ച പാൽഘർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അതിദാരുണ സംഭവം ഉണ്ടായത്. 12 വയസ് പ്രായമുള്ള രണ്ട് കുട്ടികൾക്കാണ് അപകടത്തെ തുടർന്ന് ജീവൻ നഷ്ടമായത്.

Also read: അലവന്‍സ് മറന്നേക്കൂ, ശമ്പളം മാസം ആദ്യം കിട്ടില്ല; തെലങ്കാനയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറയുന്നു. സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള വാട്ടർ ടാങ്കിൽ കയറിയതോടെ സ്ലാബ് ഇളകി ടാങ്ക് തകരുകയും വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമാവുകയറുമായിരുന്നു. രണ്ട് വിദ്യാർത്ഥികൾക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടമായി.

Also read: രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജൽ ജീവൻ മിഷന് കീഴിലാണ് വാട്ടർ ടാങ്ക് നിർമ്മിച്ചതെന്ന് ഗ്രാമീണർ പറയുന്നു. “ശുദ്ധമായ കുടിവെള്ളം നൽകേണ്ടവരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ നഷ്ടപ്പെട്ടു. ഇത് വെറുമൊരു അപകടമല്ല, കുറ്റകൃത്യമാണ്. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം,” മരിച്ച ഹർഷദ പാഗിയുടെ സഹോദരൻ ദീപക് പാഗി പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായി കാസ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അവിനാശ് മണ്ടേൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News