ആദ്യം 5 കടുവകൾ ഇപ്പോൾ 20 കുരങ്ങുകൾ : കർണാടകയിലെ മൃഗങ്ങളുടെ മരണകാരണം വിഷാംശമെന്ന് സംശയം

കർണാടകയിലെ ചാമരാജ ജില്ലയിൽ 20 കുരങ്ങുകൾ ചത്ത നിലയിൽ. ഇത് ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ബഫർ സോണിന് കീഴിലാണ് ഈ മേഖല. വിഷാംശം ഉള്ളിൽ ചെന്നാകാം കുരങ്ങുകൾ ചത്തതെന്ന് പൊലീസും വനം വകുപ്പും അറിയിച്ചു. കണ്ടേഗല-കൂടസൊഗെ റോഡിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് കുരങ്ങുകളുടെ ജഡങ്ങൾ കണ്ടെത്തിയത്. മറ്റെവിടെയെങ്കിലും വിഷം നൽകി കൊന്നതിന് ശേഷം ഇവിടെ ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം.

Also read – വെള്ളത്തിൽ കളിച്ച് ‘പാട്ടുപാടി’ ആനകൾ: ഏറ്റവും ശ്രവണസുന്ദരമായ ശബ്ദമെന്ന് നെറ്റിസൺസ്: കാണാം വീഡിയോ

റോഡിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് ചാക്കുകളിൽ കുരങ്ങന്മാരെ കണ്ടെത്തിയത്. രണ്ടു കുരങ്ങന്മാരെ ജീവനോടെ കണ്ടെത്തുകയും അവയെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വന്യജീവി സങ്കേതത്തിൽ 5 കടുവകൾ ചത്തതിന് പിന്നാലെയാണ് ഈ സംഭവം. ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ പശുവിന്റെ മാംസത്തിൽ വിഷം നൽകി കാറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മാഡ എന്നറിയപ്പെടുന്ന മധുരാജും സുഹൃത്ത് നാഗരാജുവും ആണ് അറസ്റ്റിലായ രണ്ടു പേർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News