
കാസര്‍ഗോഡ് ചന്തേരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പടന്ന സ്വദേശി രാജീവന്റെ മകന്‍ വസുദേവനാണ് മരിച്ചത്. 20 വയസായിരുന്നു. കൂടെ സഞ്ചരിച്ച ആദിത്യനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പിലടക്കം വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരം; മുഖ്യശത്രു എല്‍ഡിഎഫെന്ന് വെളിപ്പെടുത്തല്‍
ഞായറാഴ്ച ഉച്ചയോടെ കാലിക്കടവ് – തൃക്കരിപ്പൂര്‍ റോഡില്‍ ചന്തേര യു.പി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാര്‍ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വസുദേവിനെ രക്ഷിക്കാനായില്ല.
20year old boy died in Kasargod after a bike collided with car. The victim identified as Vasudevan, son of Padanna native Rajeev.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here