ദേശീയ ഗുണനിലവാര അംഗീകാരം നേടി സംസ്ഥാനത്തെ 200 
ആശുപത്രികള്‍

സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) സർട്ടിഫിക്കറ്റ്‌ സ്വന്തമാക്കി . പുതുതായി മൂന്ന്‌ ആരോഗ്യ സ്ഥാപനങ്ങൾ കൂടി ഈ അംഗീകാരം നേടിയതോട് കൂടിയാണ് ഈ നേട്ടത്തിലെത്തിയത്.

ഇടുക്കി ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, വയനാട് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, വയനാട് മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയാണ് പട്ടികയിൽ ഇടം നേടിയത്. ഇടുക്കി ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 94.92 ശതമാനം സ്‌കോറും വയനാട് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് 89.65 ശതമാനം സ്‌കോറും വയനാട് മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്‌കോറും ലഭിച്ചു.

also read: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ്

2023 ലാണ് ആർദ്രം മിഷന്റെ ഭാഗമായിട്ടാണ് 5415 ജനകീയ ആരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കിയത്. നാല്‌ താലൂക്ക് ആശുപത്രി, അഞ്ച്‌ ജില്ലാ ആശുപത്രി, 11 സാമൂഹികാരോഗ്യ കേന്ദ്രം, നാല്‌ ജനകീയ ആരോഗ്യകേന്ദ്രം , 41 അർബൻ പിഎച്ച്‌സി, 135 കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ്‌ സംസ്ഥാനത്ത് ഈ അംഗീകാരമുള്ളത്‌. ഇവിടങ്ങളിൽ മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News