ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ മൂന്നിന്

ടെര്‍മിനേറ്റര്‍ സീരിസിലെ അഞ്ചാംഭാഗമായ ടെര്‍മിനേറ്റര്‍ ജെനിസിസ് ജൂലൈ മൂന്നിന് ഇന്ത്യയില്‍ റിലീസ് ചെയ്യും. അര്‍ണോള്‍ഡിന് പുറമെ, എമിലീയ, ജെയ്‌സണ്‍, ജയ് കോര്‍ട്ട്‌നീയും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. അലന്‍ ടെയ്‌ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിലനില്‍പ്പിനായി പോരാടുന്ന മനുഷ്യനും മെഷിന്‍ജീവികളും തമ്മിലുള്ള കഥ തന്നെയാണ് പുതിയ ടെര്‍മിനേറ്ററും പറയുന്നത്. സ്‌കൈ ഡാന്‍സ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം വൈക്കോം18 മോഷന്‍ പിക്‌ചേഴ്‌സാണ് തീയേറ്ററുകളിലെത്തിക്കുന്നത്.

1984ലാണ് ടെര്‍മിനേറ്റര്‍ സീരിസിലെ ആദ്യഭാഗം പുറത്തിറങ്ങിയത്. ജയിംസ് കാമറൂണാണ് ചിത്രം സംവിധാനം ചെയ്തത്. പിന്നീടിറങ്ങിയ നാല് ഭാഗങ്ങളും ബോക്‌സ് ഓഫീസുകളില്‍ വന്‍ ഹിറ്റുകളായിരുന്നു. ആദ്യ മൂന്ന് ഭാഗങ്ങളിലും അഭിനയിച്ച അര്‍ണോള്‍ഡ് നാലാം ഭാഗത്ത് നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായി അര്‍ണോള്‍ഡ് നാലിലും തലകാണിച്ചിരുന്നു. ടെര്‍മിനേറ്റര്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വന്‍ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News