ഫേസ്ബുക്ക് ന്യൂസ് ഫിഡില്‍ ഇനി ഗിഫ് ഇമേജും

ഫേസ്ബുക്ക് ന്യൂസ് ഫീഡുകളില്‍ ഇനി ഗിഫ് ഇമേജുകളും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ സുഹൃത്തുക്കളുമായുള്ള ആശയപ്രകടനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ വിനോദപ്രദമാക്കാനും കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ന്യൂസ്ഫീഡുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മുന്‍പ് ജിഫുകളെ ഫേസ്ബുക്ക് പിന്തുണച്ചിരുന്നില്ല.

എന്നാല്‍ സംവിധാനം നിലവില്‍ വരുന്നതിന് കുറച്ചുനാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ജിഫി, ഇംജര്‍, ടംബ്ലര്‍ എന്നിങ്ങനെ ജിഫ് പശ്ചാത്തലം കൂടുതല്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളിലെ ലിങ്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനാകും.

നവീകരണത്തിന്റെ ഭാഗമായാണ് ജിഫിനെ ഉള്‍പ്പെടുത്തിയതെന്ന് ഫേസ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ ജിഫ് ഇമേജുകളെ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News