കാലം മാറുമ്പോള്‍ കോലവും മാറണം എന്ന പഴമൊഴി വളരെ പ്രശസ്തമാണ്. കാലത്തിനനുസരിച്ച് മനുഷ്യന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുന്നു. മെയ്ക്കപ്പില്‍ വന്ന മാറ്റത്തെ പറ്റി പറയുന്ന വീഡിയോ വൈറലാകുന്നു.
1910മുതല്‍ 2010 വരെയുള്ള മേക്കപ്പ് ചരിത്രമാണ് ഈ വീഡിയോ. നേരത്തെ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് ബ്യൂട്ടി എന്ന പേരില്‍ 6 വീഡിയോകള്‍ ഇറങ്ങിയിരുന്നു. ഏഴാമത് പുറത്തിറങ്ങിയതാണ് ഇന്ത്യ. ഈ വീഡിയോയില്‍ അമേരിക്ക ഇറാന്‍ കൊറിയ മെക്‌സിക്കോ ഫിലിപെയിന്‍സ് എന്നിവിടങ്ങളിലെ വീഡിയോകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പങ്ങളുടെ വീഡിയോ പുറത്തിറങ്ങുന്നത്. കട്ട് ഡോട്ട് കോം കമ്പനി പുറത്തിറക്കിയ വീഡിയോയില്‍ ത്രിഷ മിഗ്‌ലാനിയാണ് അഭിനയിക്കുന്നത്.
വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here