പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഔഷധ സസ്യങ്ങള്‍

പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ഉപയോഗിക്കുന്ന ചില പ്രധാന ഔഷധ സസ്യങ്ങളെ നമുക്ക് പരിചയപ്പെടാം.

1. കാട്ടമ്പി (സെന്റ്.ജോണ്‍സ് വോര്‍ട്ട് ) എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഈ സസ്യം പുകവലി നിര്‍ത്താന്‍ ഏറെ അനുയോജ്യമാണ്. ഇത് പുകവലി നിര്‍ത്തുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും, സംഘര്‍ഷവും കുറയ്ക്കുകയും ചെയ്യും.

2. കാട്ടുപുകയില:- നിക്കോട്ടിനിലുള്ള ലഹരി ദോഷഫലങ്ങളില്ലാതെ കിട്ടാന്‍ സഹായിക്കുന്നതാണ് കാട്ടുപുകയിലച്ചെടി. പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഔഷധ സസ്യമാണിത്. പുകവലിയി നിര്‍ത്താന്‍ ഉപയോഗിക്കുന്ന വിപണിയില്‍ ലഭ്യമായ ചില ഔഷധങ്ങളില്‍ ഈ സസ്യം ഉപയോഗിക്കുന്നുണ്ട്.

3. ബ്ലു വെര്‍വെയ്ന്‍:- ശാന്തത നല്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന മാനസികസമ്മര്‍ദ്ധം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇത് ഉപയോഗിക്കാം.

4. പുതിന:- പുകവലി നിര്‍ത്തുമ്പോളുണ്ടാകാവുന്ന പ്രധാന പ്രശ്‌നമാണ് മനംമറിയലും ഛര്‍ദ്ദിയും. മനംമറിയുന്നതില്ലാതാക്കാന്‍ ഏറെ ഫലപ്രദമായ പരിഹാരമാണ് പുതിന. ശരീരവേദനയ്ക്കും, മയക്കം ലഭിക്കാനും ഇത് ഉപകരിക്കും.

5. കൊറിയന്‍ ജിന്‍സെങ്ങ്:- മാനസികസമ്മര്‍ദ്ധം അകറ്റി ശരീരത്തിന് ഉത്സാഹം പകരാന്‍ സഹായിക്കുന്നതാണ് ജിന്‍സെങ്ങ്. പുകവലി നിര്‍ത്താനുള്ള ശ്രമത്തില്‍ നിങ്ങള്‍ക്ക് മന്ദതയും, മാനസിക സമ്മര്‍ദ്ധവും അനുഭവപ്പെടും. ജിന്‍സെങ്ങ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

6. മദര്‍വോര്‍ട്ട്:- മയക്കം നല്‍കാന്‍ സഹായിക്കുന്ന ഒരിനം സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന മാനസികമായ പിരിമുറുക്കവും, അമിത ഉത്കണ്ഠയും പരിഹരിക്കാന്‍ ഇത് ഉത്തമം.

7. ബ്ലാക്ക് കോഹോഷ്:- ഉത്കണ്ഠയും, പരിഭ്രമവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും.

8.ആവില്‍:- ചിലപ്പോള്‍ പുകവലി നിര്‍ത്തുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും. പോഷകസമ്പുഷ്ടമായ ആവില്‍ എളുപ്പം ദഹിക്കുന്നതാണ്. അതിനാല്‍ പുകവലി നിര്‍ത്തുന്ന അവസരത്തില്‍ ദഹനപ്രശ്‌നങ്ങളുണ്ടായാല്‍ ഈ സസ്യം ഉപയോഗപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here