ഷിംല: ഈ ആഴ്ച്ച ഷിംല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നാഷണല്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഷിംലയില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഒരാഴ്ച്ചത്തേക്കാണ് സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുകയെന്ന് ഷിംല ഡപ്യൂട്ടി മേയര്‍ ദികേന്ദ്രര്‍ പനാവര്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഏഴ് വരെയാണ് സമ്മര്‍ ഫെസ്റ്റിവല്‍ നടക്കുക.
സെന്‍ട്രല്‍ മാള്‍ റോഡ്, സ്‌കാന്‍ഡല്‍ പോയന്റ്, ക്രൈസ്റ്റ് ചര്‍ച്ച് തുടങ്ങിയ ഏഴ് പ്രധാനസ്ഥലങ്ങളിലാണ് വൈഫൈ ലഭ്യമാകുക. 1എംബിപിഎസ് സ്പീഡില്‍ ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് സൗജന്യ വൈഫൈ ലഭിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമ്മര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇതിലൂടെ ഷിംല നഗരത്തെ കുറിച്ച് അവര്‍ക്കുള്ള മതിപ്പ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡപ്യൂട്ടി മേയര്‍ പറഞ്ഞു. ഹൈസ്പീഡ് വൈഫൈ സൗകര്യം വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്രദമാകുമെന്നും പനാവര്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post