ദില്ലി: ബിഎസ്എൻഎൽ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി രാജ്യമാകെ സൗജന്യ റോമിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജുലൈ 15നാണ് പദ്ധതി നടപ്പിലാക്കുക. ഈ വർഷം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2500 വൈഫൈ സ്‌പോട്ടുകൾ സ്ഥാപിക്കുമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബിഎസ്എൻഎല്ലിെന ലാഭത്തിലാക്കാൻ മോദി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം ബിഎസ്എൻഎല്ലിന് 2.1 ശതമാനം വളർച്ചയതായി അദ്ദേഹം പറഞ്ഞു. ട്രായ് നിരക്കിന്റെ ചുവട് പിടിച്ച് പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് റോമിങ് നിരക്കുകൾ ബിഎസ്എൻഎൽ കഴിഞ്ഞമാസം 40 ശതമാനം കുറച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post