ലോകത്തെ ആദ്യത്തെ റോബോചീറ്റ ശ്രദ്ധയാകർഷിക്കുന്നു

മാസച്യൂസെറ്റ്‌സ്: റോബോട്ടുകളുടെ ലോകത്തേയ്ക്ക് ഒരു പുതിയ അതിഥി കൂടി. റോബോർട്ട് ചീറ്റ എന്ന പുതിയ കണ്ടെത്തലുമായാണ് മാസച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. ക്യാമറയോ മറ്റു വിഷൻ സിസ്റ്റങ്ങളോ ഉപയോഗിക്കാതെ മുമ്പിൽ വന്നിരുന്ന തടസത്തെ ചാടിക്കടക്കുന്ന റോബോചീറ്റയുടെ പരീക്ഷണ വീഡിയോ യൂട്യൂബിൽ വൈറലാണ്.

18 ഇഞ്ച് നീളമുള്ള ചീറ്റയ്ക്ക് മണിക്കൂറിൽ 8 കിലോമീറ്റർ സഞ്ചരിക്കാനാകും. 33 സെന്റീമീറ്റർ പൊക്കത്തിൽ ചാടുവാനും കഴിയും. ആദ്യമായാണ് ശാസ്ത്രലോകം ചീറ്റയുടെ റോബോട്ട് രൂപം നിർമ്മിക്കുന്നത്. കാഴ്ചയും സഞ്ചാര മേഖലയും റോബോട്ട് തന്നെയാണ് കണക്കുകൂട്ടുന്നത് എന്ന പ്രത്യേകതയും റോബോചീറ്റയുണ്ട്.

ട്രെഡ്മില്ലിലും പുറത്തുള്ള ട്രാക്കിലും നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ചീറ്റാ റോബോയെ ഹാഡിൽസ് പരീക്ഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel