പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ പാൽ കടത്തുന്നു. അതിർത്തി പ്രദേശത്തെ ക്ഷീര സംഘങ്ങളും ഇടനിലക്കാരുമാണ് തമിഴ്‌നാട്ടിൽ നിന്നും കടത്തുന്ന പാൽ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടുന്നത്. സ്വകാര്യ ഡയറികളിലേക്കുൾപ്പടെ 5ലക്ഷം ലിറ്ററോളം പാൽ ദിവസവും അതിർത്തി കടന്നെത്തുന്നു എന്നാണ് പ്രാഥമിക കണക്ക്.
പാലക്കാട് ജില്ലയിലെ 90 സംഘങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്ന്് പാൽ എത്തുന്നതായി ക്ഷീരവികസന വകുപ്പിന്വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് പാൽ അളക്കുന്നത് വഴി സംഘങ്ങളും ഇടനിലക്കാരും ചേർന്ന് ലിറ്ററിന് 14 മുതൽ 17 രൂപ വരെയാണ് തട്ടിയെടുക്കുന്നത്.
പാലക്കാട്ടെ അതിർത്തി പഞ്ചായത്തുകളായ വടകരപ്പത്, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, മുതലമട എന്നിവിടങ്ങളിലെ ക്ഷീരസംഘങ്ങളാണ് തമിഴ്‌നാട് ഏജന്റുമാർ കൊണ്ടുവരുന്ന പാൽ സംഭരിക്കുന്നത്. 16 മുതൽ 18 രൂപ വരെ നൽകി സംഭരിക്കുന്ന പാൽ ഏജന്റുമാർ ക്ഷീരസംഘങ്ങൾക്ക് 24 രൂപയ്ക്ക് നൽകുന്നത്. കൊഴുപ്പ് കൂടിയ പാൽ ആയതിനാൽ മിൽമയിൽ നിന്ന് ഒരു ലിറ്ററിന് 32 രൂപ വരെ ക്ഷീരസംഘങ്ങൾക്ക് ലഭിക്കും. കൂടുതൽ പാൽ അളക്കുന്ന ക്ഷീരകർഷകന് പ്രോത്സാഹന സമ്മാനം ലഭിക്കും. മാത്രവുമല്ല കാലിത്തീറ്റ സബ്‌സിഡി, ഇൻസന്റീവ് എന്നിവയും കറക്കാത്ത പശുവിന്റെ പേരിൽ ഇത്തരക്കാർ തട്ടിയെടുക്കുന്നു.
മിൽമയുടെ നിർദ്ദേശം മറയാക്കിയാണ് ക്ഷീരസംഘങ്ങളുടെ തട്ടിപ്പ്. പ്രശ്‌നത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പി. മോഹനൻ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post