ദുബായ്: ദുബായിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് സ്‌കൂൾ ബസ്സുകൾ ഒരുങ്ങുന്നു. സിസിടിവി ക്യാമറയും ട്രാക്കിങ് സോഫ്റ്റ് വെയറുമാണ് സ്മാർട്ട് ബസ്സിലുണ്ടാവുകയെന്ന് ദുബായസ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് ആതോറിറ്റി അറിയിച്ചു.
സെപ്തബറിൽ ആരംഭിക്കുന്ന 2015-16 അദ്ധ്യാനവർഷത്തിൽ ആദ്യ അൻപത് ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കും. ഒരു ബസ്സിൽ എട്ട് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരിക്കും. വണ്ടിയിലെ കണ്ടക്ടറും സ്‌കൂൾ അധികൃതരും ദുബായ് ആർടിഎയും ഒരേസമയം ദൃശ്യങ്ങൾ വീക്ഷിക്കും. വണ്ടിയിൽ വൈഫൈ സൗകര്യവും നാല് ടെലിവിഷനും സജീകരിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത തരത്തിൽ ശുദ്ധീകരിച്ച ഡീസലായിരിക്കും വണ്ടിയിൽ ഉപയോഗിക്കുക.
അടുത്തപടിയായി ബസ്സിൽ വിദ്യാർത്ഥികളുടെ ഐഡി റീഡർ സ്ഥാപിക്കും. അതോടൊപ്പം ഒരു സ്മാർട്ട് മൊബൈൽ ആപ്ലിക്കഷനും നിർമ്മിക്കും. പുതിയ ആപ്പിലൂടെ കുട്ടിയുടെ രക്ഷിതാക്കൾക്ക് നേരിട്ട് കുട്ടിയുടെ യാത്രാ സുരക്ഷിതത്വം കണ്ട് മനസ്സിലാക്കുവാൻ കഴിയും.
വണ്ടിയിലെ പുതിയ സജീകരണത്തിന് ദുബായ് റോഡുകളിലൂടെയുള്ള കുട്ടികളുടെ യാത്രാ സുരക്ഷിതമാക്കവാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ദുബായ് സ്‌കൂൾ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ മൻസൂർ അൽഫലാസി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post