യുഡിഎഫ് ഭരണം കൊണ്ട് ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോയെന്ന് കോടിയേരി; അരുവിക്കരയിൽ ആര് ജയിക്കണമെന്ന് റബർകർഷകർ തീരുമാനിക്കും

തിരുവനന്തപുരം: പാമോലിൻ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെങ്കിൽ നാളെ പ്രതിയാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ ജിജി തോംസന്റെ വെളിപ്പെടുത്തലോടെ ഉമ്മൻചാണ്ടിയുടെ പങ്ക് വ്യക്തമായെന്നും മുഖ്യമന്ത്രി അഴിമതിക്കാർക്ക് സംരക്ഷണം നൽകുന്നുവെന്നും കോടിയേരി അരുവിക്കരയിൽ പറഞ്ഞു.

കോടികളുടെ അഴിമതിയാണ് ബാർ കോഴ ഇടപാടിൽ നടന്നത്. ബാർ കോഴയിൽ മറിഞ്ഞ പണം കോൺഗ്രസ് അരുവിക്കരയിൽ ഒഴുക്കുന്നുവെന്നും വോട്ടിനായി കോൺഗ്രസ് മദ്യവും ഒഴുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയം കേരളത്തിലെ വീടുകളെ ബാറുകളാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ട ഇറക്കുമതിനയം മൂലമാണ് റബറിന്റെ വില ഇടിയാൻ കാരണമായത്. തെരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്ന് അരുവിക്കരയിൽ റബർകർഷകർ തീരുമാനിക്കും. യുഡിഎഫ് ഭരണം കൊണ്ട് ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ശബ്‌നം അരുവിക്കരയിൽ നിന്ന് ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. കാർത്തികേയൻ മരിച്ച നാലു ദിവസത്തിനകം നിയമസഭയിൽ ലഡു വിതരണം ചെയ്തവരാണ് കോൺഗ്രസുകാരെന്നും കോടിയേരി പറഞ്ഞു.

[rev_slider Life_Line_Hospital]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here