മലയാളത്തിൽ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശം ജൂലൈ 17ന് റിലീസ് ചെയ്യും. പാപനാശം തീയേറ്ററുകളിലെത്തി രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹിന്ദി പതിപ്പായ ദൃശ്യം റിലീസ് ചെയ്യും. പാപനാശത്തിന്റെ ഓഡിയോ ജൂൺ രണ്ടാംആഴ്ച്ചയിൽ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ പറയുന്നു.
പാപനാശത്തിൽ ഉലകനായകൻ കമലഹാസനും ഹിന്ദി ദൃശ്യത്തിൽ അജയ് ദേവ്ഗണുമാണ് നായകൻമാർ. ജീവിതപങ്കാളിയായ ഗൗതമിയാണ് ചിത്രത്തിൽ കമലിന്റെ നായികയായി എത്തുന്നത്. കലാഭവൻ മണി, ആശാ ശരത്, നിവേദ തോമസ്, അനന്ദ് മഹാദേവൻ, ബേബി എസ്തർ, റോഷൻ ബഷീർ, ഡൽഹി ഗണേഷ് എന്നിവരും പാപനാശത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
ജീത്തു ജോസഫ് തന്നെയാണ് പാപനാശവും സംവിധാനം ചെയ്യുന്നത്. ഹിന്ദി പതിപ്പ് നിശികാന്ത് കാമത്താണ് സംവിധാനം ചെയ്യുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post