ബിഗ്ബി അമിതാഭ് ബച്ചനും ദീപികാ പദുക്കോണും തകർത്തഭിനയിച്ച പിക്കു കാണാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തും. പ്രണബ് മുഖർജിക്കായി ജൂൺ ഏഴിന് സെപ്ഷ്യൽ ഷോ ഒരുക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ. ഷോ കാണാൻ അമിതാഭ് ബച്ചനും ദീപികാ പദുക്കോണും ഇർഫാൻ ഖാനും മറ്റ് അണിയറപ്രവർത്തകരും എത്തും.
ബംഗാളികുടുംബത്തിലെ ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പിക്കു പറയുന്നത്. റിലീസായി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കോടികളാണ് ബോക്‌സ് ഓഫീസിൽ ചിത്രം നേടിയത്. മൊത്തം നൂറു കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ച ചിത്രത്തിന് 77.33 കോടി ഇന്ത്യയിൽ നിന്നാണ് ലഭിച്ചത്.
ഷൂജിത് സിർക്കർ സംവിധാനം ചെയ്ത ചിത്രം എം.എസ്.എം മോഷൻ പിക്ച്ചറിന്റെ ബാനറിൽ റോണി ലഹരിയാണ് നിർമ്മിച്ചിരിക്കുന്നത്. കോമഡിക്ക് പ്രധാന്യം നൽകി കൊണ്ട് നിർമ്മിച്ച പിക്കുവിൽ മൗഷ്മി ചാറ്റർജി, ജിഷു സെൻഗുപ്ത എന്നിവരും അണി നിരക്കുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post