കൊച്ചി: ആനക്കൊമ്പിൽ തൂങ്ങി അഭ്യാസം നടത്തിയ യുവതാരം ഹഹദ് ഫാസിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് മൃഗസ്‌നേഹികളടക്കമുള്ളവർ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് 21 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്ത് വന്നത്. ഫേസ്ബുക്കിലും വാട്‌സ്ആപ്പ് വഴിയും വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. പ്രമുഖ ഓൺലൈൻ മാധ്യമത്തിന്റെ സിനിമാ വിഭാഗമാണ് വീഡിയോ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ എവിടെ വച്ച് ചിത്രീകരിച്ചതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഫഹദിനെ കയറാൻ സഹായിക്കുന്ന ആനപാപ്പനെയും ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫറെയും 21 സെക്കന്റ് ദൈർഘ്യമുള്ളവീഡിയോയിൽ കാണാം.
ഫഹദിനെ അറസ്റ്റ് ചെയ്യണമെന്ന് മൃഗക്ഷേമ ബോർഗ് അംഗം എംഎൻ ജയചന്ദ്രൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് നടത്തിയിരിക്കുന്നതെന്നും 1960ൽ നിലവിൽ വന്ന വന്യജീവിസംരക്ഷണനിയമപ്രകാരം ആനക്കൊമ്പിൽ തൂങ്ങുന്നത് കുറ്റകരമാണെന്ന് മൃഗസംരക്ഷണ സംഘടനാ പ്രതിനിധികൾ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post