യുകെയിലെ പ്രമുഖ ഇരുചക്രവാഹനനിർമ്മാണ കമ്പനിയായ ട്രംബ് ലിമിറ്റഡ് എഡിഷൻ റോക്കറ്റ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 22.21 ലക്ഷം രൂപയാണ് ഡൽഹി എക്‌സ് ഷോറൂം വില. 10-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കമ്പനി ലിമിറ്റഡ് എഡിഷൻ റോക്കറ്റ് പുറത്തിറക്കിയത്.
ലോകത്തിൽ മൊത്തം 500 യൂണിറ്റ് മാത്രമേ പുതിയ ഓഫറിന്റെ ഭാഗമായി കമ്പനി പുറത്തിറക്കുന്നുള്ളു. എന്നാൽ ഇന്ത്യയിൽ വെറും 15 യൂണിറ്റ് മാത്രമേ എത്തിക്കുകയുള്ളു. ഹരിയാനയിലെ സികെഡി പ്ലാന്റിൽ ഇവ എത്തിച്ച് കൊണ്ടിരിക്കുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.
12.2 സെക്കന്റിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ റോക്കറ്റിന് സാധിക്കും. മണിക്കൂറിൽ 220 കിലോമീറ്ററാണ് പരമാവധി വേഗത. 221 എൻഎം ടോർക്ക്, 2750 ആർപിഎം, 2294സിസി മൂന്ന് സിലിണ്ടർ എഞ്ചിൻ, 5 സ്‌പോക്ക് അലുമിനിയം അലോയ് വീൽ തുടങ്ങിയവയാണ് പ്രധാനസവിശേഷതകൾ. റോക്കറ്റ് x എന്ന ബാഡ്ജും റോക്കറ്റിന്റെ പ്രൗഡി ഉയർത്തിക്കാണിക്കുന്നു. 1 മുതൽ 500 വരെയുള്ള യൂണിറ്റ് നമ്പറും ഇവയിൽ രേഖപ്പെടുത്തും. രണ്ട് വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post