ബിക്കാനീർ: പലഹാരം കഴിക്കാൻ അഞ്ചു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ബാലന് നേരെ മാതാവിന്റെ ക്രൂരത. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് മാതാവ് ബാലനെ ശിക്ഷിച്ചത്. ബിക്കാനീർ രാമപുര ബസ്തി സ്വദേശിയായ സഹിൽകുമാറിനെയാണ് മാതാവ് പൊള്ളലേൽപ്പിച്ചത്. 40ശതമാനം പൊള്ളലേറ്റ സഹിലിനെ ബന്ധുക്കൾ പിബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. അലമാരയിൽ നിന്ന് അഞ്ചു രൂപ എടുത്ത് അടുത്തുള്ള കടയിലേക്ക് പോകുംവഴിയാണ് സഹിലിനെ മാതാവ് പിടികൂടിയത്. പണം പിടിച്ച് വാങ്ങിയ ശേഷം വീടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ശരീരത്തേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീപ്പെട്ടി ഉപയോഗിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഹിലിന്റെ നിലവിളി കേട്ട് എത്തിയ ബന്ധുക്കളാണ് ശരീരത്തേക്ക് വെള്ളം ഒഴിച്ച രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സഹിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 307 പ്രകാരം മാതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്ന് എഎസ്‌ഐ ജഗദീഷ് പ്രസാദ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post