ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് സൗദി ഇനാം പ്രഖ്യാപിച്ചു

saudi-difenceറിയാദ്: സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇനാം പ്രഖ്യാപനം. പ്രഖ്യാപനത്തോടൊപ്പം ഷിയാ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുവഹിച്ചെന്ന് കരുതുന്ന 16 പ്രതികളുടെ ചിത്രവും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രതികളെ പിടികൂടുന്നവര്‍ക്ക് ഒരു ദശലക്ഷം($250000) റിയലും ഒന്നില്‍ കൂടുതല്‍ പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ദശലക്ഷം( $1.2ദശലക്ഷം) റിയാലുമാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിയാദില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവവും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലും ദമാമിലും ആക്രമണം നടത്തുന്നതിന് പങ്കുവഹിച്ചെന്ന് കരുതുന്നവരുടെയും വിവരങ്ങളാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here