മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും സ്പിൻ ഇതിഹാസം ഷെയിൻ വോണും ചേർന്നാരംഭിക്കുന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിന് ഐസിസിയുടെ അംഗീകാരം. പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രമുഖ താരങ്ങലെ അണി നിരത്തിയാണ് മാസ്റ്റേഴ്‌സ് ലീഗിന് അരങ്ങൊരുങ്ങുന്നത്.
അമേരിക്കയിലാണ് ലീഗിന് തുടക്കമാകുന്നത്. സച്ചിനെയും വോമിനെയും കൂടാതെ ബ്രയാൻ ലാറ, റിക്കി പോമ്ടീംഗ്, രാഹുൽ ദ്രാവിഡ്, ഗാംഗുലി, ഗിൽക്രിസ്റ്റ്, ഫ്‌ലിൻറോഫ് എന്നിങ്ങനെ ലോകക്രിക്കറ്റിലെ വമ്പൻമാരെല്ലാം മാസ്റ്റേഴ്‌സ് ലീഗിൽ അണിനിരക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെ താരമാമങ്കമാകും മാസ്റ്റേഴ്‌സ് ലീഗിലൂടെ ആരാധകരെ കാത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here